ഗ്യാസ് പ്ലാന്റ്

അവലോകനം

കേരളത്തിൽ 1998 കാലഘട്ടത്തിൽ പാചക വാതകത്തിന് ക്ഷാമം നേരിട്ട സമയത്ത്, കേരള സർക്കാർ നിർദേശ പ്രകാരം കൺസ്യൂമർഫെഡ് 1998ൽ പാചകവാതക വിതരണം ആരംഭിച്ചു. തുടക്കത്തിൽ ആന്ധ്രപ്രദേശിലെ ശ്രീശക്ടി പ്ലാൻറിൽ നിന്നും, പാലക്കാട് ജില്ലയിലെ കോൾഡി പ്ലാൻറിൽ നിന്നും വിതരണം ആരംഭിച്ചു. വിതരണത്തിൽ അപാകത വന്നതിനെ തുടർന്ന് 2000ൽ കൺസ്യൂമർഫെഡ് പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ മുങ്കിൽമടയിൽ പ്ലാന്റ് വാങ്ങുകയും സ്വന്തമായി നീതിഗ്യാസ് എന്ന പേരിൽ ത്രിവേണികളിലൂടെയും സഹകരണ സ്ഥാപനങ്ങളിലൂടെയും പാചകവാതക വിതരണം ആരംഭിക്കുകയും ചെയ്തു. ഡൊമിക്ക് ആവശ്യത്തിനായി 12 കി.ലോ തൂക്കം വരുന്ന നീതി ഗ്യാസ് സിലിണ്ടറുകൾ കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ എന്നിവ മുഖേന വിതരണം നടത്തി വരുന്നു. നിലവിൽ പുതിയ ഗ്യാസ് കണക്ഷൻ ലഭിക്കുന്നതിന് നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം 2000/-രൂപ ഡെപ്പോസിറ്റും, സിലിണ്ടർ ഫില്ലിംഗ് ചാർജും, ഐ.ഡി പുഫും നൽകി അതാത് റീജിയണൽ ഓഫീസുകളിൽ നിന്നും എടുക്കാവുന്നതാണ്. പ്രസ്തുത കണക്ഷൻ റദ്ദ് ചെയ്യുന്നതിന് ഉപഭോക്ടാവിന് അവകാശം ഉണ്ടായിരിക്കുന്നതാണ്. എന്നാൽ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിന് കണക്ഷൻ എടുത്ത് 3 വർഷം പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥ ഉണ്ട്.

മലയാളം