ത്രിവേണി നോട്ട്ബുക്

അവലോകനം

കൺസ്യൂമർഫെഡിന്റെ പ്രധാനപ്പെട്ട ഒരു യൂണിറ്റാണ് കുന്നംകുളത്ത് പ്രവർത്തിക്കുന്ന ത്രിവേണി സ്റ്റേഷനറി ഡിവിഷൻ. ഫെഡറേഷന്റെ സ്വന്തമായുള്ള 68 സെൻറ് സ്ഥലത്താണ് ടി യുണിറ്റ് പ്രവർത്തിക്കുന്നത്. ഫെഡറേഷൻ നോട്ട്ബുക്ക് മേഘലയിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഏകദേശം 45 വർഷത്തിന് മുകളിലായെങ്കിലും 1990 മുതലാണ് “ത്രിവേണി” എന്ന പേരിൽ സ്വന്തമായി നോട്ട്ബുക്ക് നിർമ്മിച്ച് തുടങ്ങിയത്.

ഓൾ കേരള എക്സർസൈസ് നോട്ട്ബുക്ക് മാനുഫാക്ചറേഴ്സ് അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ള ബൈൻഡർമാരുടെ സഹായത്തോടെയാണ് ഫെഡറേഷൻ നോട്ട്ബുക്ക് നിർമ്മാണം നടത്തി വരുന്നത്. ടി യുണിറ്റ് വഴി ഗുണനിലവാരവും വിലക്കുറവുമുള്ള ത്രിവേണി നോട്ട്ബുക്കുകൾ വിപണിയിലിറക്കുന്നു. ത്രിവേണി നോട്ട്ബുക്കുകൾക്ക് പൊതുജനങ്ങളുടെ വലിയ അംഗീകാരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല. വിവിധ സ്കൂളുകളും, കോളേജുകളും, മറ്റ് സർക്കാർ സഹകരണ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നതനുസരിച്ച് അവരുടെ ബ്രാൻഡിൽ നോട്ട്ബുക്കുകൾ പ്രിന്റ് ചെയ്ത് നൽകുന്നു.

ഗുണമേന്മയിലും പ്രിൻറിങ്ങ് ക്വാളിറ്റിയിലും മുൻപന്തിയിൽ നിൽക്കുന്ന A ഗ്രേഡ് പേപ്പർമില്ലുകളുടെ പേപ്പറുകളാണ് നോട്ട്ബുക്ക് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. Virgin quality white board multi colour with lamination ചട്ടകൾ ഉപയോഗിച്ചാണ് നോട്ട്ബുക്കുകൾ നിർമ്മിക്കുന്നത്.

ഏകദേശം 50 ലക്ഷം നോട്ട്ബുക്കുകൾ ടി യുണിറ്റ് വഴി ഓരോ വർഷവും നിർമ്മിച്ച് വിൽപ്പന നടത്തുന്നു. വിദ്യാർത്ഥി സമൂഹത്തെ ആകർഷിക്കുന്ന തരത്തിലുള്ള വർണശഭളമായ പുറംചട്ട ഡിസൈനുകൾ, ഇൻഡക്സ്, ജനറൽ ഇൻഫർമേഷൻസ് & അവയർനസ് തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ത്രിവേണി നോട്ട്ബുക്കുകൾക്ക് ഇന്ന് കേരളത്തിൽ പ്രചാരം ഏറെയാണ്. കൂടാതെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഓർഡർ ലഭിക്കുന്നതിനനുസരിച്ച് കമ്പ്യൂട്ടർ ഫോംസും ടി യൂണിറ്റ് വഴി പ്രിന്റ് ചെയ്ത് ലഭ്യമാക്കുന്നു. ആധുനിക സംവിധാനങ്ങളോട് കൂടിയ യന്ത്രസാമഗ്രികൾ സ്ഥാപിച്ച് നോട്ട്ബുക്ക് നിർമ്മാണം യന്ത്രവത്ക്കരിക്കുന്നതിനോടൊപ്പം സർക്കാർ അർദ്ധ സർക്കാർ സഹകരണ സ്ഥാപനങ്ങൾക്കാവശ്യമായ കമ്പ്യൂട്ടർ സ്റ്റേഷനറി സാധനങ്ങളും രജിപ്റ്ററുകളും പ്രിന്റ് ചെയ്ത് വിൽപ്പന നടത്തുന്നതിനാവശ്യമായ തയ്യാറെടുപ്പിലാണ് കൺസ്യൂമർഫെഡ്.

നോട്ട്ബുക്ക് തരം: A4 വലിപ്പം

പേജുകൾ : 160

റൂളിംഗ് : റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: കോളേജ്

പേജുകൾ : 120

റൂളിംഗ് : 2 ലൈൻ/4 ലൈൻ

നോട്ട്ബുക്ക് തരം: കോളേജ്

പേജുകൾ : 160

റൂളിംഗ് : റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: കോളേജ്

പേജുകൾ : 192

റൂളിംഗ് : റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 96

റൂളിംഗ് : റൂൾഡ്/പ്ലെയിൻ/2 ലൈൻ/4 ലൈൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 160

റൂളിംഗ് : റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 176

റൂളിംഗ് : റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 192

റൂളിംഗ് : റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 176

റൂളിംഗ് : മാത്സ് റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 176

റൂളിംഗ് : ചതുരം

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 176

റൂളിംഗ് : 2 ലൈൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 176

റൂളിംഗ് : 4 ലൈൻ

മലയാളം