അവലോകനം
സ്കൂൾ, ഓഫീസ് സ്റ്റേഷനറി സാധനങ്ങളുടെ വില്പനയാണ് ഇ-ത്രിവേണി വിഭാഗം വഴി നടത്തുന്നത്. സംസ്ഥാനതലത്തിൽ നേരിട്ട് 13 ഇ-ത്രിവേണി സ്റ്റേഷനറി സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കൺസ്യൂമർഫെഡിന്റെ എല്ലാ ത്രിവേണികളിലും ഗോഡൗണുകളിലും ടി ഇനങ്ങൾ സ്റ്റോക്ക് ചെയ്ത് വില്പന നടത്തിവരുന്നു. പൊതു മാർക്കറ്റിൽ നിന്നും 40% വരെ വിലക്കുറവിലാണ് ടി ഇനങ്ങൾ വില്പന നടത്തുന്നത്. കൺസ്യൂമർഫെഡ് നേരിട്ട് ത്രിവേണി നോട്ട്ബുക്കുകൾ നിർമ്മിച്ച് വില്പന നടത്തിവരുന്നു. കൂടാതെ ത്രിവേണി ബ്രാൻഡിൽ കമ്പ്യൂട്ടർ ഫോമുകൾ, വിവിധ സ്ഥാപനങ്ങൾക്കാവശ്യമായ 12 ഇഞ്ച്, 8 ഇഞ്ച് ഫോൾഡിംഗ് ഉള്ള കമ്പ്യൂട്ടർ ഫോമുകളുടെ 3 കളർ പ്രിന്റിംഗ് വർക്കുകളും ബ്ലാങ്ക് പ്രീ-പ്രിൻറഡ് പെർഫൊറേറ്റഡ് (കാർബൺ പേപ്പർ ഉള്ള) കമ്പ്യൂട്ടർ ബില്ലിംഗ് പേപ്പറുകളും, ബില്ലിംഗ് റോളുകളും നിർമ്മിച്ച് നൽകിവരുന്നു.
സ്കൂൾ സീസണിലുണ്ടാകുന്ന സ്വാഭാവിക വിലക്കയറ്റം തടയുന്നതിന് എല്ലാ വർഷവും കൺസ്യൂമർഫെഡ് സുഡന്റ്സ് മാർക്കറ്റുകൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ട്ബുക്കുകൾ ഉൾപ്പെടെയുള്ള പഠനസാമഗ്രികൾ മിതമായ നിരക്കിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ടി വിപണികൾ ആരംഭിക്കുന്നത്. ഇത് വഴി പൊതു കമ്പോളത്തിലുണ്ടാകുന്ന കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും ഒരു പരിധി വരെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു.
അന്യസംസ്ഥാനങ്ങളിലുൾപ്പെടെ പോയി പർച്ചേയ്സ് ചെയ്ത് പരമാവധി വില കുറച്ച് ടി ഇനങ്ങൾ ജനങ്ങൾക്ക് എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള കഠിനപ്രയത്നത്തിലാണ് കൺസ്യൂമർഫെഡ്.