നീതി മെഡിക്കൽസ്

അവലോകനം

കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ മിതമായ നിരക്കിൽ എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് 1998-ൽ കൺസ്യൂമർഫെഡ്, മരുന്നുവിതരണരംഗത്തേക്ക് കടന്നുവരുന്നത്. പ്രാഥമിക സഹകരണസംഘങ്ങളുടെ അധീനതയിലുള്ളതും കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്നതുമായി 1200-ഓളം നീതി മെഡിക്കൽ സ്റ്റോറുകൾ ഈ സേവനത്തിനായി സജ്ജമാണ്. മെഡിക്കൽ സ്റ്റോറുകൾക്കുള്ള മരുന്നുകൾ കമ്പനി വിതരണക്കാരിൽ നിന്നും സംഭരിച്ചു വിതരണം ചെയ്യുന്നതിനായി ഇടുക്കി, വയനാട് ഒഴികെ മറ്റ് 12 ജില്ലകളിലായി വെയർഹൗസുകൾ പ്രവർത്തിച്ചു വരുന്നു.

മേഖലാ തിരിച്ചുള്ള വിശദാംശങ്ങൾ

പ്രദേശം നീതി മെഡിക്കൽ വെയർഹൗസുകൾ നീതി മെഡിക്കൽ സ്റ്റോറുകൾ ആകെ
തിരുവനന്തപുരം 1 5 6
കൊല്ലം 1 13 14
പത്തനംതിട്ട 1 6 7
കോട്ടയം 1 10 11
ആലപ്പുഴ 1 10 11
എറണാകുളം 1 6 7
തൃശൂർ 1 4 5
പാലക്കാട് 1 6 7
മലപ്പുറം 1 9 10
കോഴിക്കോട് 1 7 8
കണ്ണൂർ 2 1 3
ആകെ 12 77 89
മലയാളം