അവലോകനം
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്
കൺസ്യൂമർഫെഡിന് കീഴിൽ 36 വിദേശമദ്യ ശാലകളും 3 ബിയർ യൂണിറ്റുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ച് വരുന്നു. ഉപഭോക്താക്കൾക്ക് യഥേഷ്ടം മദ്യയിനങ്ങൾ തിരഞ്ഞെടുക്കുവാൻ കഴിയും വിധമുള്ള സെൽഫ് സർവ്വീസ് കൗണ്ടറുകൾ 30 ഷോപ്പുകളിൽ സജ്ജമാക്കിയിട്ടുണ്ട്. സെൽഫ് സർവ്വീസ് കൗണ്ടറുകൾ പ്രവർത്തിക്കാത്ത ഷോപ്പുകളിൽ ഉയർന്ന വിലയുള്ള മദ്യയിനങ്ങൾ വാങ്ങുവാൻ കഴിയും വിധം പ്രത്യേക കൗണ്ടറുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ആവശ്യാനുസരണമുള്ള ബില്ലിംഗ് കൗണ്ടറുകൾ, ബില്ലിംഗ് സംവിധാനത്തിലെ വേഗത എന്നിവ ഉപയോക്താക്കൾ കൺസ്യൂമർഫെഡ് വിൽപ്പനശാലകളെ തിരഞ്ഞെടുക്കുന്നതിലുള്ള പ്രധാന കാരണങ്ങളാണ്. ആധുനിക പണമിടപാട് രീതികൾ (Swiping machine etc.) മൂഴുവൻ ഷോപ്പുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ജനപ്രിയ മദ്യയിനങ്ങളോടൊപ്പം, ബിയർ ഇനങ്ങളും, വിദേശനിർമിത വിദേശമദ്യയിനങ്ങളും വിൽപ്പനശാലകളിൽ വിൽപ്പനക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഉപഭാഷസൗഹൃദമായി വിദേശമദ്യ വിൽപ്പനശാലകൾ പ്രവർത്തിക്കുന്നതിനുള്ള നടപടികൾ കൺസ്യൂമർഫെഡ് സ്വീകരിച്ച് വരികയാണ്
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്