അവലോകനം
കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ മിതമായ നിരക്കിൽ എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് 1998-ൽ കൺസ്യൂമർഫെഡ്, മരുന്നുവിതരണരംഗത്തേക്ക് കടന്നുവരുന്നത്. പ്രാഥമിക സഹകരണസംഘങ്ങളുടെ അധീനതയിലുള്ളതും കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്നതുമായി 1200-ഓളം നീതി മെഡിക്കൽ സ്റ്റോറുകൾ ഈ സേവനത്തിനായി സജ്ജമാണ്. മെഡിക്കൽ സ്റ്റോറുകൾക്കുള്ള മരുന്നുകൾ കമ്പനി വിതരണക്കാരിൽ നിന്നും സംഭരിച്ചു വിതരണം ചെയ്യുന്നതിനായി ഇടുക്കി, വയനാട് ഒഴികെ മറ്റ് 12 ജില്ലകളിലായി വെയർഹൗസുകൾ പ്രവർത്തിച്ചു വരുന്നു.
മേഖലാ തിരിച്ചുള്ള വിശദാംശങ്ങൾ
പ്രദേശം | നീതി മെഡിക്കൽ വെയർഹൗസുകൾ | നീതി മെഡിക്കൽ സ്റ്റോറുകൾ | ആകെ |
---|---|---|---|
തിരുവനന്തപുരം | 1 | 5 | 6 |
കൊല്ലം | 1 | 13 | 14 |
പത്തനംതിട്ട | 1 | 6 | 7 |
കോട്ടയം | 1 | 10 | 11 |
ആലപ്പുഴ | 1 | 10 | 11 |
എറണാകുളം | 1 | 6 | 7 |
തൃശൂർ | 1 | 4 | 5 |
പാലക്കാട് | 1 | 6 | 7 |
മലപ്പുറം | 1 | 9 | 10 |
കോഴിക്കോട് | 1 | 7 | 8 |
കണ്ണൂർ | 2 | 1 | 3 |
ആകെ | 12 | 77 | 89 |