അവലോകനം
തിരുവതാംകൂർ-കൊച്ചി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 1951 പ്രകാരം കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഫെഡറേഷനായി 1965 ൽ രൂപീകൃതമായി; ഇന്ന് കൺസ്യൂമർഫെഡ് എന്നറിയപ്പെടുന്ന ഈ സ്ഥാപനത്തിന്റെ പ്രധാന മുഖമുദ്രയാണ് ത്രിവേണി സ്റ്റോറുകൾ. 1970 ൽ തിരുവനന്തപുരം, കൊച്ചി, എറണാകുളം എന്നീ വൻ നഗരങ്ങളിൽ ത്രിവേണി ഡിപ്പാർട്ട്മെന്റ് സ്റ്റോർ എന്ന നാമകരണത്തിൽ കേരളത്തിൽ ആദ്യമായി സെൽഫ് സർവ്വീസ് സംവിധാനത്തോടു കൂടി ആരംഭിച്ച വിൽപന യൂണിറ്റിന്റെ ഇന്നത്തെ രൂപമാണ് “ത്രിവേണി സൂപ്പർ മാർക്കറ്റുകൾ''. 176 ത്രിവേണി സൂപ്പർ മാർക്കറ്റുകളും 47 മൊബൈൽ ത്രിവേണികളും 34 ത്രിവേണി ഗോഡൗണുകളും ഇന്ന് കേരളത്തിലെ നഗര/അർദ്ധ നഗര പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്നു. ഉപഭോക്ത്യ സംസ്ഥാനമായ കേരളത്തിൽ ഇന്റർനാഷണൽ കമ്പനികളുടെ ബാൻഡ് ഉൽപന്നങ്ങൾ ഉൾപ്പെടെ എല്ലാ ഇനങ്ങളും MRP യിൽ നിന്നും വില കുറച്ച് ഉപഭോക്ടാക്കൾക്ക് എത്തിക്കുന്ന ആദ്യ സംരംഭം ആയിരുന്നു ത്രിവേണി സ്റ്റോറുകൾ. “ഗുണമേന്മ, വിലക്കുറവ്, വിശ്വസ്തത” എന്ന മൂന്ന് ആപ്ത വാക്യങ്ങളുടെ സംഗമ സ്ഥലം എന്ന സങ്കൽപ്പത്തിലാണ് “ത്രിവേണി” എന്ന് നാമകരണം ചെയ്തിട്ടുള്ളത്. 50 വയസ്സിന് മുകളിൽ പ്രായമുള്ള ജനവിഭാഗത്തിന് ത്രിവേണി എന്നത് സുപരിചിതമായ ഒരു പൊതുവിതരണ സംവിധാനമാണ്. ത്രിവേണി വിഭാഗത്തോടൊപ്പം പൊതുവിതരണ രംഗത്ത് മറ്റ് സഹകരണ സ്ഥാപനങ്ങളെ കൂട്ടി യോജിപ്പിച്ച് കൊണ്ട് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 1997 ൽ 1000 ത്തോളം നീതി സ്റ്റോറുകൾ ഗ്രാമാന്തരങ്ങളിൽ ആരംഭിച്ച് സാധാരണ ജനങ്ങളുടെ ജനഹൃദയങ്ങളിൽ കൺസ്യൂമർഫെഡറേഷൻ സ്ഥാനം ലഭിക്കുന്ന ഉദ്യമം ഏറ്റെടുക്കുകയുണ്ടായി. ഇന്നത്തെ കാലഘട്ടത്തിൽ ഉത്സവ കാലത്തുണ്ടാകുന്ന സ്വാഭാവിക വില വദ്ധനവിന് ഒരു പരിധി വരെ നിയന്ത്രിക്കുന്നതിന് പ്രതിവർഷം ഏകദേശം 80 കോടി രൂപയെങ്കിലും ബഡ്ജറ്റ് വിഹിതമായി വകയിരുത്തി കേരള സർക്കാർ കൺസ്യൂമർഫെഡറേഷൻ ത്രിവേണി വിഭാഗത്തിൽ കൂടി പൊതു വിതരണ രംഗത്ത് ശക്ടമായ ഒരു ഇടപെടലായി മാറിയിരിക്കുന്നു. ഇന്നത്തെ ആധുനിക സമൂഹത്തിൽ മാറി വരുന്ന ഉപഭോക്തൃ സംസ്കാരത്തിന്റെ ഭാഗമായി ആധുനികവൽക്കരിച്ച രീതിയിലുള്ള നവീകരിച്ച സെൽഫ് സർവ്വീസ് സംവിധാനത്തിൽ കൂടി ത്രിവേണി വിഭാഗത്തിന്റെ ആധുനികവൽക്കരണത്തിന് കൺസ്യൂമർ ഫെഡറേഷൻ തയ്യാറെടുത്ത് വരികയാണ്.
മേഖലാ തിരിച്ചുള്ള വിശദാംശങ്ങൾ
പ്രദേശം | ഗോഡൗണുകൾ | ത്രിവേണി | മൊബൈൽ ത്രിവേണി | ഇ ത്രിവേണി | ആകെ |
---|---|---|---|---|---|
തിരുവനന്തപുരം | 4 | 17 | 10 | 0 | 31 |
കൊല്ലം | 5 | 26 | 9 | 1 | 41 |
പത്തനംതിട്ട | 4 | 13 | 2 | 3 | 22 |
കോട്ടയം | 4 | 17 | 9 | 2 | 32 |
ആലപ്പുഴ | 4 | 17 | 5 | 2 | 28 |
എറണാകുളം | 1 | 17 | 1 | 1 | 20 |
തൃശൂർ | 2 | 13 | 3 | 1 | 19 |
പാലക്കാട് | 2 | 13 | 2 | 1 | 18 |
മലപ്പുറം | 2 | 14 | 1 | 0 | 17 |
കോഴിക്കോട് | 4 | 15 | 6 | 1 | 26 |
കണ്ണൂർ | 2 | 14 | 0 | 1 | 17 |
ആകെ | 34 | 176 | 48 | 13 | 271 |